എക്സൈസ് സംഘത്തിന് നേരെ ലഹരി വില്‍പ്പനക്കാരുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്ത് എക്സൈസ് സംഘത്തിന് നേരെ ലഹരി വില്‍പ്പനക്കാരുടെ ആക്രമണം. എംഡിഎംഎ ലഹരിമരുന്ന് വില്‍ക്കുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സസൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികള്‍ വാള്‍ വീശി. ബലപ്രയോഗത്തിലൂടെ പ്രതികളിലൊരാളെ കീഴ്പ്പെടുത്തുന്നതിടയില്‍ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റു. പ്രതികളായ രണ്ടുപേരെ അറസ്റ്റുചെയ്തു. കഠിനംകുളം ശാന്തിപുരം ജോണ്‍ ഹൗസില്‍ സാജന്‍ (19), ഇയാളുടെ സുഹൃത്തും കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ഷിജോ സാമുവേല്‍(22) എന്നിവരെയാണ് എക്‌സൈസിന്റെ നെയ്യാറ്റിന്‍കര റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.

പിടിയിലായ സാജനാണ് ഉദ്യോഗസ്ഥനുനേരേ വാള്‍ വീശി ആക്രമിച്ചത്. ഇവരുടെ പക്കല്‍നിന്ന് നാലുഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ ഷിജോ സാമുവേലിന്റെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീഷ് എല്‍.ആര്‍., പ്രിവന്റീവ് ഓഫീസര്‍ ഷാജു കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോണി, ഉമാപതി, സതീഷ്‌കുമാര്‍, അനീഷ്, പ്രസന്നന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...