കരുണാലയത്തിലെ അമ്മമാരെ കാണാന്‍ മാതൃദിനത്തില്‍ ഉമാ തോമസ്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : പി.ടിയുടെ കുറവ് അറിയിക്കാതെ കരുണാലയത്തിലെ അമ്മമാരെ കാണാന്‍ മാതൃദിനത്തില്‍ ഉമാ തോമസ് എത്തി. മാതൃദിനം ആഘോഷിക്കാന്‍ കരുണാലയത്തിലെത്തിയ ഉമ തോമസിന്റെ മനസ്സിലെ ശൂന്യത പി.ടി മാത്രമായിരുന്നു. തൃക്കാക്കര മുണ്ടംപാലത്തെ കരുണാലയത്തിലെ അമ്മമാരോട് പി.ടി തോമസിനുണ്ടായിരുന്ന ബന്ധം വൈകാരികമായിരുന്നു. കഴിഞ്ഞ കോവിഡ് കാലത്ത് ഇവിടുത്തെ അമ്മമാര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ പി.ടി മുന്‍കൈ എടുത്ത് കളക്ടറുമായി സംസാരിച്ച്‌ കരുണാഭവന്‍ ജില്ലയിലെ ആദ്യ സ്വകാര്യ എഫ്.എല്‍.ടി.എസ് ആയി പ്രഖ്യാപിച്ച്‌ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

പി.ടി എന്ന രാഷ്ട്രീയ നേതാവ് ആ വിഷയത്തില്‍ പുലര്‍ത്തിയ വൈകാരികത നേരില്‍ കണ്ട അനുഭവം ഉമക്കുണ്ട്. കരുണാലയത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിച്ച്‌ ട്രാന്‍സ്ഫോര്‍മര്‍ വെച്ച്‌ പ്രശ്നം പരിഹരിച്ചു. ആ ഓര്‍മ്മകള്‍ പേറിയാണ് ഉമ തോമസ് അവിടെ എത്തിയത്. കരുണാലയത്തിലെ അമ്മമാര്‍ ഏറെ സനേഹത്തോടെയാണ് ഉമയെ സ്വീകരിച്ചതും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിയുടെ ‘ചെറ്റ’ പരാമർശം ; വിമർശനവുമായി ജി സുധാകരൻ

0
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ...

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....