ഇടക്കുളം ഗുരുകുലം ഹയർസെക്കന്ററി സ്‌കൂളിൽ ‘പുസ്‌തകവായന അഥവാ ഒരു കരിമീൻ ഫ്രൈ’

For full experience, Download our mobile application:
Get it on Google Play

റാന്നി: ‘പുസ്‌തകവായന അഥവാ ഒരു കരിമീൻ ഫ്രൈ’ എന്ന തലക്കെട്ടിൽ ഇടക്കുളം ഗുരുകുലം ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന വായനദിനാഘോഷ പരിപാടികൾ അടൂർ സെന്റ് സിറിൽസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആർ.കിരൺ ബോധി ഉദ്ഘാടനം ചെയ്തു. കരിമീൻ പോലെ സ്വാദിഷ്ടവും ആസ്വാദ്യകരവുമായിരിക്കണം വായന. അപകടകരമായ മുള്ളിൽ നിന്നും മാംസം വേർതിരിച്ചെടുക്കാൻ ക്ഷമയും ശ്രദ്ധയും ആവശ്യമാണ്. അതുപോലെ വായനയേയും രുചികരമായി സ്വീകരിക്കാൻ നമുക്ക് കഴിയണം. അമ്മയെ വായിക്കാൻ കഴിയുമ്പോഴാണ് വായന ആരംഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

റീഡ് & റീൽ എന്ന പുസ്തക റിവ്യൂ പരിപാടിയോനുബന്ധിച്ച് കേരള മുഖ്യമന്ത്രി വി.ഡി സതീശന്റെ ‘ആദം നീ എവിടെ ആകുന്നു’ ? എന്ന പുസ്‌തകത്തിന്റെ റിവ്യൂ ഷെല്ലി ഷിബു അവതരിപ്പിച്ചു. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. പ്രഥമാധ്യാപിക ഷേർളി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി കോ ഓർഡിനേറ്റർ മാനസ് രാജു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജിൻസു എൽസ രാജ്, ഷെല്ലി ഷിബു, പാർവ്വതി എസ്.നായർ, സ്വാതി എം.എസ്, അൻസ സി.സാബു, ദയ രമേശ്, സച്ചു ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...