പി.എന്‍. പണിക്കര്‍ അനുസ്മരണവും വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തക വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂര്‍: വരും തലമുറയിലൂടെ വായനയുടെ ശക്തി സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാന്‍ കഴിയണമെന്ന് ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ പറഞ്ഞു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാരംഗം വായനക്കൂട്ടത്തിന്റെ സഹകരണത്തോടെ പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന വായനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി. പൊന്നമ്മ .

ഹെഡ്മിസ്ട്രസ് കവിത വി. കുറുപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ആര്‍ പുസ്തക വിതരണം നിര്‍വ്വഹിച്ചു. ശിശുക്ഷേമ സമിതി ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ജില്ല ട്രഷറാര്‍ ദീപു ഏ.ജി, സ്‌കൂള്‍ ബര്‍സാര്‍ പ്രീത് ചന്ദനപ്പള്ളി, സ്‌കൂള്‍ സിനീയര്‍ അസിസ്റ്റന്റ് ഏ.കെ ജയശ്രീ, സ്റ്റാഫ് സെക്രട്ടറി റോയി ജോണ്‍, സാഹിത്യ സമാജം കണ്‍വീനര്‍ ടോമിന്‍ പടിയറ, വിദ്യാരംഗം കണ്‍വീനര്‍ ബി. ലീന, പ്രിയ കെ.പി, റീന ജോര്‍ജ്ജ്, വിദ്യ വി, അഞ്ചു വി .ആര്‍. ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. വിതരണം ചെയ്ത പുസ്തകങ്ങളെക്കുറിച്ച് ആസ്വാദന കുറിപ്പ് മല്‍സരവും നടക്കും. ജൂലൈ ഏഴിന് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...