മങ്ങാരം ഗവ.യു പി സ്കൂളിലെ വായനമാസാചരണം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിലെ വായനമാസാചരണം സമാപിച്ചു. സമാപന സമ്മേളനം പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ബി ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ പുസ്തക വായന ശീലം പ്രോത്സാഹിപ്പിക്കാനായി സ്കൂളിൽ ആരംഭിച്ച ‘എൻ്റെ വിദ്യാലയത്തിനൊരു പുസ്തകം’പദ്ധതി പന്തളം നഗരസഭ കൗൺസിലർ കെ വി ശ്രീദേവി ഉദ്ഘാടനം ചെയ്തു. ലെെബ്രറി കൗൺസിൽ മങ്ങാരം ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ സ്കൂളിൽ ആരംഭിച്ച ‘എൻ്റെ പുസ്തകം എൻ്റെ കുറിപ്പ് എൻ്റെ ഏഴുത്തു പെട്ടിക്ക് ‘പദ്ധതി അടൂർ താലൂക്ക് ലെെബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ കെെയ്യെഴുത്ത് മാസിക ഏഴുത്തുകാരൻ ബിനു കെ സാം പ്രകാശനം ചെയ്തു. എസ് എം സി ചെയർമാൻ കെ എച്ച് ഷിജു, സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, ലെെബ്രറി കൗൺസിൽ പന്തളം മേഖല കൺവീനർ കെ ഡി ശശിധരൻ, മങ്ങാരം ഗ്രാമീണ വായനശാല പ്രസിഡന്റ് ഡോ. ടി വി മുരളീധരൻ പിള്ള, വാർഗ്ഗീസ് മാത്യൂ, സംജാ സുധീർ, നിഷ എസ് റഹ്മാൻ, സുധ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....