“യഥാർത്ഥ ജനകീയ സദസും പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും” ഡിസംബർ 13-ന് ഇരവിപേരൂരില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 13-ന് ബുധനാഴ്ച 3.30-ന് ഇരവിപേരൂർ വൈ.എം.സി.എ-യിൽ വെച്ച് കേരള സംരക്ഷണത്തിനായുള്ള “യഥാർത്ഥ ജനകീയ സദസും പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും” നടക്കും.
ജനാധിപത്യ ബോധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള പൗരജനങ്ങളുടെ സംഗമമാണ് യഥാർത്ഥ ജനകീയ സദസ്സ്. നെൽ, റബർ, ക്ഷീര തുടങ്ങി എല്ലാ മേഖലകളിലെയും കർഷക പ്രതിനിധികളും കർഷകത്തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, നിർമ്മാണത്തൊഴിലാളികൾ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട വിവിധ വിഭാഗങ്ങളിൽപെട്ടവരുമടക്കം എല്ലാ വിഭാഗമാളുകളുടെയും പ്രതിനിധികൾ “പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയുടെ” ഭാഗമായി അവരുടെ പ്രശ്നങ്ങളും ആവലാതികളും പങ്കുവെയ്ക്കും.

സമ്പന്നരുമായി കൂടിക്കാഴ്ച നടത്തുകയും പ്രാതൽ കഴിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് തീർത്തും വ്യത്യസ്തമാവും ഈ പരിപാടി. തുല്യ വോട്ട് അവകാശമുള്ള ഈ നാട്ടിൽ വമ്പന്മാർക്ക് പ്രത്യേക പദവിയും പരിഗണനയും അവകാശവും കൽപ്പിച്ച് നൽകുന്ന മുഖ്യമന്ത്രിയുടെ പൗരപ്രമുഖ കൂടിക്കാഴ്ചയിൽ നിന്ന് സാധാരണക്കാരുടെ പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ഈ ‘പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ച’ ശ്രദ്ധേയമാവും. വി. എം. സുധീരൻ പരിപാടി ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ തുടങ്ങിയവർ പ്രസംഗിക്കും. ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...