ആരുമറിയാതെ ഡാറ്റ കവരുന്നു ; ‘റിയൽമി’ക്കെതിരെ ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡാണ് റിയൽമി. കുറഞ്ഞ വർഷം കൊണ്ട് സാംസങ്ങിനും ഷഓമിക്കും ഇന്ത്യൻ മാർക്കറ്റിൽ കടുത്ത മത്സരം നൽകാൻ റിയൽമിക്ക് സാധിച്ചിട്ടുണ്ട്. എന്നാലിപ്പോൾ കമ്പനിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളത്. ‘റിയൽമി’ ഇന്ത്യൻ യൂസർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതായികാട്ടി ഒരാൾ രംഗത്തുവന്നിരിക്കുകയാണ്. ‘എന്‍ഹാന്സ്ഡ് ഇന്റലിജന്റ് സീരീസ്’ എന്ന സ്മാർട്ട്ഫോണിലെ ഒരു ഫീച്ചർ ഉപയോഗിച്ച് ചൈനീസ് സ്മാർട്ട്ഫോൺ കമ്പനി യൂസർമാരുടെ വിവരങ്ങൾ ശേഖരിച്ച് കടത്തുന്നതായി റിഷി ബഗ്രീ എന്നയാളാണ് ആശങ്ക പങ്കുവെച്ചത്. സ്മാർട്ട്ഫോൺ ആദ്യമായി കൈയ്യിൽ കിട്ടുമ്പോൾ തന്നെ ഈ ഫീച്ചർ ഓൺ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഉപകരണവുമായി ബന്ധപ്പെട്ട വിവരങ്ങളും യൂസർമാർ ആപ്പുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്റ്റാറ്റിസ്റ്റിക്സുമടങ്ങുന്ന ഉപയോക്തൃ ഡാറ്റയാണ് ഈ ഫീച്ചർ ഉപയോഗിച്ച് ശേഖരിക്കുന്നത്. കോൾ ലോഗുകളും എസ്എംഎസും ലൊക്കേഷൻ വിവരങ്ങളും അത്തരത്തിൽ യൂസർമാരുടെ സമ്മതമില്ലാതെ സ്റ്റോർ ചെയ്യുന്നുണ്ട്. എന്‍ഹാന്സ്ഡ് ഇന്റലിജന്റ് സീരീസ് എന്ന ഫീച്ചറിലേക്ക് എത്താനും കുറച്ച് പാടാണ്. സെറ്റിങ്സിൽ പോയി അഡീഷണൽ സെറ്റിങ്സ് തുറന്ന് സിസ്റ്റം സർവീസസിൽ പോയാൽ മാത്രമാണ് എന്‍ഹാന്സ്ഡ് ഇന്റലിജന്റ് സീരീസ് എന്ന ഓപ്ഷൻ ഓണായിരിക്കുന്നതായി കാണാൻ സാധിക്കുക.

ഇന്ത്യക്കാരുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിക്കുകയാണ് റിയൽമി ചെയ്യുന്നതെന്ന് ട്വീറ്റിൽ പറയുന്നു. ഈ ഡാറ്റ ചൈനയിലേക്ക് പോവുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇത് പരിശോധിക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് പറഞ്ഞത്. ആരോപണമുന്നയിച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....