പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കണം, തെളിവ് പുറത്തു വിടണം : സിമി റോസ്‌ബെല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് മുന്‍ എഐസിസി അംഗം സിമി റോസ് ബെല്‍ ജോണ്‍. സിപിഎം ഗൂഢാലോചനയാണെന്ന് ആരോപിക്കുകയാണ്. തെളിവ് പുറത്തു വിടണം. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു. വിഡി സതീശന്‍ വന്ന വഴി മറക്കരുത്. പഴയ സ്‌കൂട്ടറില്‍ മണി ചെയ്യിന്‍ തട്ടിപ്പ് നടത്താന്‍ നഗരത്തില്‍ വന്ന കാലം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ തുടര്‍ഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. ഈടന്റെ മകന്‍ ആയത് കൊണ്ടല്ലേ ഹൈബിയെ എംപി ആക്കിയത്. എന്ത് കൊണ്ട് പദ്മജയ്ക്ക് കൊടുത്തില്ല?. പദ്മജയെ തോല്‍പ്പിച്ചതാണ്. ദീപ്തി മേരി വര്‍ഗീസിനെ പുറത്താക്കി, 3 മാസത്തിനുള്ളില്‍ അവര്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹേഷ് എംഎല്‍എയ്ക്ക് ഒന്നും സംഭവിച്ചില്ല. അയാള്‍ പുരുഷനായതാണ് കാരണം. വിധവയായ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.

പ്രതിപക്ഷനേതാവിനെതിരെയായിരുന്നു സിമി റോസ്ബെല്‍ ജോണിന്റെ ആരോപണം. വി ഡി സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായില്ലെന്നും സിമി പറഞ്ഞിരുന്നു. അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതില്‍ ഇടംപിടിക്കാനാവാതെ പോയത്. വി ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിമി ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയുർവേദം അമൃതിനു തുല്യം : അഡ്വ. പഴകുളം മധു എം എൽ എ

0
കുമ്പഴ : ഏതു കാലവസ്ഥക്കും രോഗത്തിനും ഏറ്റവും ഫലപ്രദമാണ് ആയുർവേദ മെന്ന്...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...