വനശാസ്ത്രജ്ഞന്‍ ഡോ. ഇ.വി.അനൂപ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഴുത്തുകാരൻ ​ ഇ. വാസുവിന്റെ മകനും കേരള കാര്‍ഷിക സര്‍വകലാശാല തൃശൂര്‍ മണ്ണുത്തി ഫോറസ്റ്ററി കോളജ് ഡീനുമായ ഡോ.ഇ.വി. അനൂപ് (56) തീവണ്ടി മുട്ടി മരിച്ചനിലയിൽ. ഞായറാഴ്ച രാവിലെ 6.10ന് പേട്ടക്ക്​ സമീപം റെയില്‍വേ പാളത്തിലാണ് മൃതശരീരം കണ്ടത്. വനവിഭവങ്ങളെ മൂല്യവര്‍ധിതമാക്കുന്ന മേഖലയില്‍ ദേശീയതലത്തില്‍ ശ്രദ്ധേയനായ ശാസ്ത്രജ്ഞനാണ്. തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലക്ക്​ സമീപം താമസിക്കുന്ന അദ്ദേഹം പിതാവിന്റെ അസുഖവിവരമറിഞ്ഞ് തലസ്ഥാനത്തെത്തിയതായിരുന്നു. ഇ. വാസു അസുഖബാധിതനായി ആശുപത്രിയിലാണ്. സഹപ്രവര്‍ത്തകന്റെ കാറിലാണ് അനൂപ് തിരുവനന്തപുരത്തെത്തിയത്. ഇ. വാസുവിന്റെ വസതിയായ ബേക്കറി ജങ്​ഷന്‍ ഊറ്റുകുഴി ഓഫിസേഴ്‌സ് നഗര്‍ ഹൗസ് നമ്പര്‍ ഒന്ന് മഞ്ജുഷയില്‍ പുലര്‍ച്ചക്ക്​ രണ്ടോടെ അദ്ദേഹം എത്തി. പിന്നീട് വീട്ടില്‍നിന്ന് പുറത്തു പോയി. ഞായറാഴ്ച രാവിലെ ഭാര്യാവസതിയായ ആനയറ കല്ലുംമൂടിന് സമീപത്തെ തീവണ്ടിപ്പാളത്തിലാണ് മൃതദേഹം കണ്ടത്. പോക്കറ്റില്‍നിന്ന്​ കണ്ടെത്തിയ ഫോണ്‍ നമ്പറില്‍ പോലീസാണ് മരണവിവരം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...