റബിന്‍സ് ഹമീദിനെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച്‌ അറസ്റ്റു ചെയ്ത പത്താം പ്രതി റബിന്‍സ് ഹമീദിനെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് റബിന്‍സിനെ ഏഴു ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടത്. റബിന്‍സ് സ്വര്‍ണ്ണക്കടത്തിനായി കൂട്ടു പ്രതികളായ ഫൈസല്‍ ഫരീദ്, കെ ടി റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി, പി ടി അബ്ദു, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി, സിദ്ദീഖുല്‍ അക്ബര്‍ അടക്കമുള്ളവരുമായി ഗൂഢാലോചന നടത്തിയതായി എന്‍ ഐ എ ചൂണ്ടിക്കാട്ടി. ഡിപ്ലോമാറ്റിക് ബാഗിലൂടെ ദുബായില്‍ നിന്നും സ്വര്‍ണക്കടത്തിനായി റബിന്‍സ് പണം നിക്ഷേപിച്ചിരുന്നുവെന്നും എന്‍ ഐ എ ചൂണ്ടിക്കാട്ടി.

നേരത്തെയും പലതവണ റബിന്‍സ് സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായും എന്‍ ഐ എ കോടതിയെ അറിയിച്ചു. റബിന്‍സ് ഉള്‍പ്പെടെ കേസിലുള്ള പ്രതികള്‍ വന്‍ തോതില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ പ്രത്യേകിച്ച്‌ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്വര്‍ണ്ണക്കടത്തിന് ആസൂത്രണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് റബിന്‍സിനെ യുഎഇ പോലിസ് ജുലൈയില്‍ അറസ്റ്റു ചെയ്ത് ജയിലിലാക്കിയിരുന്നു. ഈ മാസം 25 വരെയാണ് ദുബായില്‍ ജയിലില്‍ കഴിഞ്ഞത്. സ്വര്‍ണക്കടത്തിനായി ഇയാള്‍ ഉപയോഗിച്ച മറ്റു മൊബൈല്‍ ഫോണുകളെക്കുറിച്ചോ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംബന്ധിച്ചോ ഒന്നും പറയാന്‍ തയ്യാറാകുന്നില്ലെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുളളവരെക്കുറിച്ച്‌ കുടുതല്‍ വ്യക്തമാക്കാന്‍ ഇയാള്‍ തയാറാകുന്നില്ലെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.സ്വര്‍ണക്കടത്തിന് തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കുറ്റകൃത്യത്തിനു പിന്നില്‍ ഇന്ത്യയിലുള്ളവരെക്കൂടാതെ വിദേശത്തുള്ളവര്‍ക്കും പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്.സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും എന്‍ ഐ എ ചൂണ്ടിക്കാട്ടി.യുഎഇ കേന്ദ്രീകരിച്ച്‌ നടത്തിയ സ്വര്‍ണക്കടത്തിന് ഫണ്ട് ശേഖരണത്തിന് അടക്കം ചുക്കാന്‍ പിടിച്ചത് റബിന്‍സാണെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.

റബിന്‍സില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ ശാസത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം സിഡാക്കിന് കൈമാറിയതായും എന്‍ ഐ എ അറിയിച്ചു.വിദേശ ബന്ധം അടക്കമുള്ള കേസായതിനാല്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.ഏഴു ദിവസത്തെ കസ്റ്റഡിയാണ് എന്‍ ഐ എ ആവശ്യപ്പെട്ടത്.തുടര്‍ന്ന് എന്‍ ഐ എയുടെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. റബിന്‍സിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...