ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവാകരന്‍ നായരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി രേവതി വീട്ടില്‍ ദിവാകരന്‍ നായരുടെ (64 ) സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. ദിവാകരന്‍ നായരുടേത് കൊലപാതകം ആകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം തുടര്‍ നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് കരിമുഗള്‍ റോഡില്‍ മെമ്പര്‍ പടിക്ക് സമീപമാണ് ദിവാകരന്‍ നായരുടെ മൃദദേഹം കണ്ടെത്തിയത്.

അപകടം നടന്നതിന്റെ ഒരു സൂചനയും ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.കൂടാതെ അദ്ദേഹം ഉപയോഗിക്കുന്ന ചെരുപ്പുകളും പോലീസിന് കണ്ടെത്താനായില്ല.അതിനാല്‍ മറ്റെവിടെയെങ്കിലും കൊല നടത്തി മൃദദേഹം ഇവിടെ കൊണ്ടിട്ടതാവാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്നും തൃക്കാക്കര ക്ഷേത്രത്തിന് സമീപം തിരുവോണം നഗറിലെ സഹോദരന്റെ വീട്ടിലേക്ക് കാറില്‍ പോകുന്നതിനിടെ കാക്കനാട് വെച്ച്‌ തകരാറിലായ കാര്‍ അന്വേഷണ സംഘം കാക്കനാട് സീ-പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. കാറില്‍ നിന്നും ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചു. ഫോണ്‍ രേഖകളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

ശനിയാഴ്ച വെളുപ്പിന് ബഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി ഡ്രൈവര്‍മാര്‍ റോഡ് അരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടതായി ഇന്‍ഫോപാര്‍ക്ക് പൊലീസിന് മൊഴിനല്‍കി. പ്രദേശത്തെ സി.സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചു.ഇന്നലെ വെളുപ്പിന് ഇന്‍ഫോപാര്‍ക്ക് – ബ്രഹ്‌മപുരം റോഡ് വക്കില്‍ മൃദദേഹം പ്രഭാതസവാരിക്കാര്‍ കണ്ടത്.മൃദദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...