4 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയില്‍ ; ഒരാള്‍ ഓടി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

അടിമാലി: നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ അടിമാലി ഗ്രാമപഞ്ചായത്തിന് സമീപത്തു നിന്നും 4 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയില്‍. ഒരാള്‍ ഓടി രക്ഷപെട്ടു. കൊന്നത്തടി പണിക്കന്‍കുടി വെട്ടിക്കാട്ട് ആല്‍ബിന്‍ ജോസഫ് (26) ആണ് പിടിയിലായത്. മുള്ളരിക്കുടി പാറശ്ശേരില്‍ രാജേഷ് രവീന്ദ്രനാണ് ഓടി രക്ഷപെട്ടത്.

ഇന്ന് രാവിലെ 9 മണിയോടു കൂടി എറണാകുളം ഭാഗത്ത് നിന്നും വരുന്നയാള്‍ക്കു കൊടുക്കുന്നതിനായി KL 6 F 4214 ബജാജ് ഡീസല്‍ ഓട്ടോറിക്ഷയില്‍ രഹസ്യമായി കഞ്ചാവു സൂക്ഷിച്ചു വെച്ച്‌ കാത്തുനില്‍ക്കുന്നതിനിടെയാണ് രണ്ടംഗ സംഘത്തിലെ ഒരാള്‍ പിടിയിലായത്. കമ്പത്ത് നിന്നും കാട്ടിലൂടെ തലച്ചുമടായി അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന് കിലോയ്ക്ക് 12000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മുപ്പതിനായിരം രൂപയ്ക്കാണ് വിറ്റിരുന്നെന്ന് പിടിയിലായ ആല്‍ബിന്‍ മൊഴി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

ഒരു മാസത്തിലധികമായി രണ്ടു പേരും എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. രാജേഷ് രവീന്ദ്രന്‍ മുമ്പ് കഞ്ചാവു കേസില്‍ എറണാകുളത്ത് പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആല്‍ബിന്‍ മുമ്പ് കഞ്ചാവു കേസില്‍ പ്രതിയായിട്ടുണ്ട്. ഓടി രക്ഷപ്പെട്ട രാജേഷിനു വേണ്ടി അധികൃതര്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ റ്റി വി സ തീഷ്, കെ എസ് അസ്സീസ്, സി ഇ ഒ മാരായ സാന്റി തോമസ്, കെ എസ് മീരാന്‍, ഹാരിഷ് മൈതീന്‍, സച്ചു ശശി, ശരത് എസ് പി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...