സംസ്ഥാന വിദ്യാഭ്യാസ വാഹന പ്രചാരണജാഥയ്ക്ക് ഡിസംബർ അഞ്ചിന് തിരുവല്ലയിൽ സ്വീകരണം നൽകും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വിദ്യാഭ്യാസ വാഹന പ്രചാരണജാഥയ്ക്ക് ഡിസംബർ അഞ്ചിന് രാവിലെ 10.30ന് തിരുവല്ലയിൽ സ്വീകരണം നൽകും. ജാഥയുടെ സംഘാടകസമിതി രൂപീകരണയോഗം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പൻകാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡന്റ് ഡോ.കെ. ഷീജ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസജാഥ കോർ കമ്മിറ്റിഅംഗം ഡോ.ആർ.വിജയമോഹനൻ ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. ജാഥയുടെ പ്രചരണാർത്ഥം തയാറാക്കിയ ആറ് ലഘുലേഖകളുടെ പ്രകാശനം റിട്ട.ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ മേഖല കമ്മിറ്റിയംഗം കെ.രജനി ഗോപാലിന് നൽകി നിർവഹിച്ചു. ജാഥയുടെ സമാപനദിവസം മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനത്തിലേക്കുള്ള ഒപ്പു ശേഖരണത്തിനും തുടക്കമിട്ടു. പരിഷത്ത് മേഖലാസെക്രട്ടറി അജി അമ്പാൻ, ജില്ലാകമ്മിറ്റിയംഗം ബെന്നി മാത്യു എന്നിവർ സംസാരിച്ചു. ഡോ.കെ.ഷീജ ചെയർപേഴ്സണും അജി തമ്പാൻ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

മെഴ്സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

0
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ...

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...