തൃച്ചേന്ദമംഗലം മഹാദേവർക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ഉത്സവം 14 മുതൽ

For full experience, Download our mobile application:
Get it on Google Play

പെരിങ്ങനാട് : തൃച്ചേന്ദമംഗലം മഹാദേവർക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ഉത്സവം 14 മുതൽ 22 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ആറിന് ഗണപതിഹോമം, ജനുവരി 12-ന് രാവിലെ 8.30-ന് വെള്ളിക്കലശം സമർപ്പണം നടക്കും. പ്രതിഷ്ഠാചടങ്ങുകൾ, ഉത്സവം തുടങ്ങിയ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതിനുള്ള 11 വെള്ളിക്കലശങ്ങളാണ് സമർപ്പിക്കുന്നത്. 14-ന് രാവിലെ എട്ടിന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽനിന്ന്‌ ഭദ്രദീപം തെളിച്ച് വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകീട്ട് ഏഴിന് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെത്തും.

17-ന് എട്ടിന് മുളപൂജ, 9.30 മുതൽ ബിംബശ്രദ്ധി ക്രിയകൾ, കലശം, 12.30 മുതൽ അന്നദാനം, 6.45-ന് മുളപൂജ, രാത്രി എട്ടിന് കാക്കാരിശ്ശി നാടകം. 18-ന് 8.30 മുതൽ മൃത്യുഞ്ജയഹോമം, 9.30 മുതൽ കലശം, 12.30-ന് അന്നദാനം, 6.45 മുതൽ മുളപൂജ, രാത്രി എട്ടിന് വീണക്കച്ചേരി. 19-ന് രാവിലെ 12.30-ന് അന്നദാനം, 6.30-ന് പ്രഭാഷണം, 8.30 മുതൽ പാഠകം. 20-ന് 9.30 മുതൽ പ്രായശ്ചിത്തഹോമം, 12.30-ന് അന്നദാനം, രാത്രി എട്ടിന് കുത്തിയോട്ടപ്പാട്ടും ചുവടും. 21-ന് ഒൻപതുമുതൽ മരപ്പാണി, പരിവാര പ്രതിഷ്ഠ, 12.30-ന് അന്നദാനം, 6.30-ന് ജലദ്രോണി പൂജ, ശയ്യാപൂജ, എഴുന്നള്ളത്ത്, 6.45 മുതൽ പ്രഭാഷണം, ഒൻപതിന് സംഗീതനിശ. 22-ന് രാവിലെ ആറിന് ആചാര്യ ശ്രേഷ്ഠരെ ആദരിക്കൽ, 7.45 മുതൽ മരപ്പാണി, കലശാലങ്കാര പ്രദക്ഷിണം, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ഇരുകോൽ പഞ്ചാരിമേളം. രാവിലെ 8.15-നും 9.43-നും മധ്യേ പുനഃപ്രതിഷ്ഠ, അഷ്ടബന്ധകലശം, കലശാഭിഷേകം, സ്തൂപികാ പ്രതിഷ്ഠ, ഉപദേവതാപ്രതിഷ്ഠ, 12.30-ന് അന്നദാനം, അഞ്ചിന് വെച്ചുനമസ്കാരം, 6.45-ന് ശ്രീകോവിൽ സമർപ്പണ സമ്മേളനം. ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊല്ലൂർ മൂകാംബികക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ മുഖ്യാതിഥിയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...