പുനർ നിർമ്മിക്കപ്പെട്ട മദ്രസ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പെരുനാട് : സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും വെളിച്ചം പകരുന്ന പവർഹൗസുകളായി മാറുകയാണ് മദ്രസകളെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി അൽഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. കോളാമല ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ
പുനർ നിർമ്മിക്കപ്പെട്ട മദ്രസയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ബോധവും മനുഷ്യത്വവുമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുന്ന
മദ്രസകൾ നാളത്തെ നേതാക്കളെയും നായകരെയും നമുക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ യൂസുഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് ഖമറുദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. ബോർഡ്‌ ചെയർമാൻ എ. കെ ഉമർ മൗലവി സന്ദേശം നൽകി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി, അബ്ദുറഹീം മൗലവി ളാഹ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അഫ്സൽ പത്തനംതിട്ട,
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറസാഖ്, വർക്കിംഗ് പ്രസിഡണ്ട് സാലി നാരങ്ങാനം, റാന്നി താലൂക്ക് പ്രസിഡന്റ് സുലൈമാൻ കുന്നിനിയിൽ, ട്രഷറർ റഹീംകുട്ടി പെരുനാട്, ജില്ലാ സെക്രട്ടറി റഹീം കുമ്മണ്ണൂർ, കോന്നി താലൂക്ക് പ്രസിഡന്റ് ഉമ്മർ റാവുത്തർ, അബ്ദുല്ലത്തീഫ് മൗലവി കോളാമല, മുഹമ്മദ് ആരിഫ് മൗലവി പൊട്ടംമൂഴി, പി എസ് അബ്ദുൽ ഖാദർ മൗലവി കോന്നി, അമീൻ മൗലവി ചിറ്റാർ ചതുപ്പ്, നൗഷാദ് മൗലവി ചിറ്റാർ ടൗൺ, അബ്ദുല്ലാഹ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...