കേരളത്തിൽ റെക്കോർഡ് ചൂട് ; പാലക്കാട് 41 ഡിഗ്രി കടന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെൽഷ്യസ് റെക്കോർഡ് ചൂടാണ്. 2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുന്നത്. പാലക്കാടിന് പുറമെ പുനലൂരിൽ 39.8 ഡിഗ്രി സെൽഷ്യസും തൃശൂർ വെള്ളാണിക്കരയിൽ 39.3 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, ഉയർന്ന ചൂടിനിടയിലും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നത് നേരിയ ആശ്വാസം പകരുന്നു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ

0
കോഴിക്കോട്: വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ. റാസൽഖൈമ സ്വദേശിയാണ് മരിച്ചത്....

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...