റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം ; ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ ദിവസം 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഉപയോഗിച്ചത്. പീക്ക് അവറിൽ ഉപയോഗിച്ചത് 4893 മെഗാവാട്ട്. വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

പ്രതീക്ഷകൾക്കെല്ലാ അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്മണ്ണൂര്‍ നെടിയകാലായില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി : വ്യാപക കൃഷി നാശം

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കുമ്മണ്ണൂര്‍ നെടിയകാലായില്‍ ജനവാസ മേഖലയില്‍ കാട്ടാന...

കേരളത്തിൽ വീണ്ടും ശക്തമായ മഴ ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള...

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...