പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി എസ് സി വഴി നിയമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പില്‍ 360 പേര്‍ക്ക് കൂടി പി എസ് സി വഴി നിയമനം. തിരുവനന്തപുരം 69,കൊല്ലം 25,ആലപ്പുഴ 53, കോട്ടയം 62,ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18,കണ്ണൂര്‍ 59, കാസര്‍കോട് 1 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്കാണ് പിഎസ്‌സി വഴി നിയമനം നല്‍കുന്നത്.

ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഇതുകൂടാതെ എല്‍ പി എസ് എ /യു പി എസ് എ തസ്തികയില്‍ 1506 നിയമനവും എല്‍പിഎസ്‌എ ഭാഷാ വിഭാഗത്തില്‍ 139 നിയമനവും യു പി എസ് എ ഭാഷാ വിഭാഗത്തില്‍ 352 നിയമനവും സ്പെഷ്യല്‍ ടീച്ചേഴ്സ് വിഭാഗത്തില്‍ 112 നിയമനവും എച്ച്‌എസ്‌എ വിഭാഗത്തില്‍ 1019 നിയമനവും ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപക വിഭാഗത്തില്‍ 757 നിയമനവും സീനിയര്‍ വിഭാഗത്തില്‍ 11 നിയമനവും നടത്തി.

4711 എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പില്‍ കൂടുതല്‍ നിയമനങ്ങള്‍ക്ക് സാഹചര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...