കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം പിടികൂടിയ രണ്ടു യുവാക്കളില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി(26)യാണ് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്റെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തിവരികയാണിപ്പോള്‍.
കൊല്ലം സ്വദേശി ടോം തോമസ്(26) നെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്.
പെണ്‍കുട്ടികളെ കാണാതായ കേസ് : അറസ്റ്റിലായ യുവാക്കളില്‍ ഒരാള്‍ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു
RECENT NEWS
Advertisment