തിരുവനന്തപുരം : നിയമന തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സജീവനെ പത്തനംതിട്ട പോലീസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ആയിരിക്കും കോഴിക്കോട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ അഖില്‍ സജീവനെ എത്തിച്ചു തെളിവെടുപ്പ് നടത്തുക. അതേസമയം ബിജെപി നേതാവ് രാജേഷും ചേര്‍ന്ന് അഖില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. ഈ കാര്യത്തിലും പോലീസ് വിശദമായി അന്വേഷണം നടത്തും. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് അഖിലിനെ വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. യുവമോര്‍ച്ച നേതാവ് രാജേഷ് പ്രതിയായ സ്പൈസസ് ബോര്‍ഡ് ജോലി തട്ടിപ്പ് കേസിലും അഖില്‍ പ്രതിയാണ്.
ആരോഗ്യവകുപ്പില്‍ നിയമനം വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ കന്റോണ്‍മെന്റ് പോലീസും അഖിലിനെ ചോദ്യം ചെയ്യും. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമായ വാര്‍ത്തയാണെന്ന് ബോധ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ആദ്യത്തേതോ ഒടുവിലത്തേതോ ആയ ഗൂഢാലോചനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനയ്ക്ക് പിന്നില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























