Thursday, March 28, 2024 7:33 pm

മെഗാ ജോബ് ഫെയർ ; 351 പേർക്ക് നിയമനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ നേതൃത്വത്തിൽ നാട്ടകം ഗവൺമെന്റ് കോളേജിൽ നടന്ന മെഗാ ജോബ് ഫെയറിൽ 351 പേർക്ക് നിയമനം. വിവിധ തസ്തികകളിലേക്ക് 1212 ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്തു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്, ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ വികസനസമിതി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മെഗാ തൊഴിൽമേള സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

Lok Sabha Elections 2024 - Kerala

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും നടപ്പാക്കി വരുന്ന മെഗാ ജോബ് ഫെയറുകളിലൂടെ തൊഴിലന്വേഷകനും തൊഴിൽദാതാവും തമ്മിലുള്ള അകലം കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞതായും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യർക്കും സാങ്കേതിക പരിജ്ഞാനമുള്ളവർക്കും മറ്റു നൈപുണ്യ വികസന കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമം.

കൂടുതൽ നൈപുണ്യ വികസന കോഴ്‌സുകൾ ഉൾപ്പെടുത്തി പഠന വിഷയങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഐ.ടി. പാർക്ക്, സയൻസ് പാർക്ക്, നോളജ് പാർക്ക് എന്നിവയിലൂടെ പുതിയ തൊഴിലവസരങ്ങളുടെ വിഭവസമാഹരണവും നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ്, നഗരസഭാംഗം ദീപാ മോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് ഇ. മണ്ണൂരാൻപറമ്പിൽ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ് എന്നിവർ പ്രസംഗിച്ചു. വിവിധ തസ്തികളിലേക്കായി നടന്ന പ്രാഥമിക സ്‌ക്രീനിംഗിൽ 1638 ഉദ്യോഗാർഥികൾ പങ്കെടുത്തു. സ്പോട്ട് രജിസ്ട്രേഷനിലൂടെ മാത്രം 1099 പേർ പങ്കെടുത്തു. 64 തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാർഥന്റെ മരണം ; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

0
തിരുവനന്തപുരം: തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിരുദ വിദ്യാർഥിയായായിരുന്ന...

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംങ് ശതമാനം ഇങ്ങനെ

0
പത്തനംത്തിട്ട: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി റെക്കോഡ് പോളിംഗും...

‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’ : മുഖ്യമന്ത്രി

0
തിരുവനന്തപുരം : പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി...

അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനു അപേക്ഷിക്കാം

0
2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യുന്നതിന് അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു അപേക്ഷിക്കാം....