കെ.എം.മാണി കാൻസർ സെൻ്റർറിന് കോട്ടയം ജില്ലാ പഞ്ചായത്തും സഹായം ലഭ്യമാക്കും

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ ജനറൽ ആശുപത്രി ക്യാൻസർ ചികിത്സാ വിഭാഗത്തോട് അനുബന്ധിച്ച് റേഡിയേഷൻ ചികിത്സകൂടി സാദ്ധ്യമാക്കുന്നതിനായി വിഭാവനം ചെയ്ത് നടപ്പാക്കുന്ന കെ.എം.മാണി കാൻസർ സെൻ്റർറിന് കോട്ടയം ജില്ലാ പഞ്ചായത്തും സഹായം ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മിയും പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ആസൂത്രണ സമിതി അംഗം ജയ്സൺ മാന്തോട്ടം എന്നിവർ അറിയിച്ചു.

കോട്ടയം ജില്ലയിലെ രണ്ടാം റേഡിയേഷൻ വിഭാഗത്തിന് തുടക്കമിടാനുള്ള പാലാ നഗരസഭാ തീരുമാനത്തെ അവർ സ്വാഗതം ചെയ്തു. ഇവിടെ റേഡിയോ തെറാപ്പി കോബാൾട്ട് യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഒരു കോടിയിൽപരം രൂപ ഉടൻ ലഭ്യമാക്കും. ഈ സാമ്പത്തിക വർഷം തന്നെ തുക കൈമാറും. ക്യാൻ കോട്ടയം ഫിറ്റ് കോട്ടയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്.

ഉപകരണം സ്ഥാപിക്കുന്നതിന് പാലാ ആശുപത്രിയിൽ ആറ്റോമിക് എനർജി റഗുലേറ്ററി ബോർഡ് നിഷ്കർഷിച്ചിരിക്കുന്ന വിധം റേഡിയേഷൻ സുരക്ഷയോടു കൂടിയ ബങ്കറുകൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ ഉപകരണം ഇവിടെ സ്ഥാപിക്കാനാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മജിമ്മി പറഞ്ഞു.

കെട്ടിട നിർമ്മാണത്തിനും തുടർ നടപടികൾക്കും സഹായം ലഭ്യമാക്കുമെന്ന് അവർ അറിയിച്ചു. ഇതിനായുള്ള നടപടികൾ നടന്നുവരുകയാണ്. ഈ പദ്ധതിക്ക് കൂടുതൽ ഫണ്ട് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. ക്യാൻസർ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിൽ തന്നെ ചികിത്സ ലഭ്യമാക്കുവാൻ ഉതകുന്ന പുതിയ കാൽവയ്പാണ് ഈ സംരംഭമെന്നും അവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...

സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ...

0
തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന...

ആദിവാസികൾക്ക് ഓണക്കോടി , ഉത്തരവ് സർക്കാർ തിരുത്തി

0
തിരുവനന്തപുരം : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്‍ഗ...