കോട്ടയം : റെഡ്ബുള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാലാ സെന്റ് തോമസ് കോളജിന് കിരീടം. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിനെയാണ് തോല്പിച്ചത്. സ്കോര്‍ : 15-12, 15 -13, 11 -15, 14 -16, 15 -12.
സെമിയില്‍ കാരിക്കോട് കെ.എസ്.സി വോളിബാള്‍ ക്ലബ്ബിനെയാണ് സെന്റ് തോമസ് കോളജ് തോല്പിച്ചത്. പൊന്‍കുന്നം മാതൃഭൂമി വോളിബാള്‍ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഫൈനലിലെത്തിയത്. റാലി അടിസ്ഥാനത്തില്‍, റെഡ്ബുള്‍ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും 15 പോയന്റുകള്‍ വീതമുള്ള അഞ്ച് സെറ്റുകളിലായാണ് കളിച്ചത്.