പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം ലക്ഷങ്ങള്‍ തട്ടിയെടുത്തു ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവാവിനെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ സനൽ നിവാസിൽ സനൽ (44) ആണ് പിടിയിലായത്. പോളണ്ടിൽ ജോലി നൽകാമെന്നുപറഞ്ഞ് ചാത്തന്നൂർ ശ്രീരാഗത്തിൽ കൃഷ്ണരാജുവിൽനിന്നാണ് പണം തട്ടിയെടുത്തത്. 2.12 ലക്ഷം രൂപയാണ് സനൽ ആറുമാസം മുൻപ് കൃഷ്ണരാജുവിൽനിന്നു കൈക്കലാക്കിയത്. വിസ ലഭിക്കാതിരുന്നതിനെ തുടർന്ന് കൃഷ്ണരാജു പലപ്രാവശ്യം സമീപിച്ചെങ്കിലും വിസയോ കൊടുത്തപണമോ കിട്ടിയില്ല. തുടർന്ന് ചാത്തന്നൂർ സ്റ്റേഷനിൽ പരാതിനൽകി.

സനൽ പിടിയിലായതറിഞ്ഞ് സമാനരീതിയിൽ കബളിപ്പിക്കപ്പെട്ട ചിലർ സ്റ്റേഷനുമായി ഫോണിൽ ബന്ധപ്പെട്ട് പരാതി പറഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രേഖകളിലില്ലാതെ പണം നൽകിയവരും ഉണ്ട്. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയവരെയാണ് പ്രധാനമായും ഇയാൾ വലയിലാക്കിയത്. ചാത്തന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജസ്റ്റിൻ ജോൺ, എസ്.ഐ ആശ വി.രേഖ, എ.എസ്.ഐ മാരായ ബിജു, സുജിത്ത്, ജെയിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...