ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. പനമ്പറ്റ മഞ്ഞക്കാല മായാവിലാസത്തില്‍ മനീഷ് കുമാര്‍, ഓവുപാലത്തില്‍ വീട്ടില്‍ സന്തോഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് പത്തനാപുരം റേഞ്ച് ഓഫിസര്‍ ദീലിപിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതികളെ പിടികൂടിയത്. കച്ചവടക്കാര്‍ എന്ന വ്യാജേന ഉദ്യോഗസ്ഥര്‍ പ്രതികളെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും പിടിയിലായത്.

വന്യമൃഗങ്ങള്‍ വില്‍പനക്ക്​ ഉണ്ടെന്നറിഞ്ഞ് പ്രതികളുമായി ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ വില ഉറപ്പിച്ചശേഷം പ്രതികള്‍ പറഞ്ഞതനുസരിച്ച്‌ ഇരുചക്രവാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥരെ പ്രതികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച്​ ഓഫിസര്‍മാരായ വി.ഗിരി, മുരളി, ശ്യാംലാല്‍, ജയകുമാര്‍, സൗമ്യ, ആര്യ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...