റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവം ; ജിദ്ദയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ജിദ്ദയിൽ തുടക്കമായി. ഈ മാസം 9 വരെ മേള നീണ്ടുനിൽക്കും. പത്ത് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150ഓളം സിനിമകളാണ് മേളയിൽ പ്രദർശനത്തിനെത്തുന്നത്. 40,000ത്തോളം പേരുടെ പ്രാതിനിധ്യമാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം ചലച്ചിത്രപ്രവർത്തകരും മേളയുടെ ഭാഗമാകും. പ്രമുഖ സൗദി സംവിധായകൻ യാസിർ അൽ യസീരിയുടെ ഹവ്ജൻ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. ജിദ്ദ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലാണ് പ്രധാന വേദി. കൂടാതെ പുറത്ത് കടൽത്തീരത്തും പ്രത്യേകമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിക്കപ്പെട്ട മനോഹരമായ വോക്‌സ് തിയേറ്ററുകളിലാണ് ലോകോത്തര ക്ലാസിക് സിനിമകളുടെ പ്രദർശനം. വിവിധ നിരക്കുകളിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. പ്രമുഖ ഓസ്‌ട്രേലിയൻ സംവിധായകൻ ബാസ് ലുഹ്ർമാനാണ് മേളയുടെ ജൂറി അധ്യക്ഷൻ. സിനിമാ പ്രദർശനത്തോടൊപ്പം ചർച്ചാ സദസുകളും സംവാദങ്ങളും വർക്ക്‌ഷോപ്പുകളും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. സൗദിയിൽ നിന്നുള്ള സിനിമകൾക്ക് പുറമേ അറബ്, ആഫ്രിക്കൻ, ഏഷ്യൻ സിനിമകളും ഹോളിവുഡിൽ നിന്നുള്ള പ്രമുഖ സിനിമകളും മാറ്റുരയ്ക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കീം ഫലം വന്നു ; എൻജിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

0
തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു....

സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവർ സീറ്റിന് സമീപം പാമ്പ്

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റൂട്ടിലോടുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ...

മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ ലഷ്‌കർ ഭീകരർ

0
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ...

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ...