റെഡ്മി 13സി സ്മാർട്ട്ഫോൺ ഇപ്പോൾ 7,999 രൂപയ്ക്ക് വാങ്ങാം

For full experience, Download our mobile application:
Get it on Google Play

റെഡ്മി അ‌ടുത്തിടെ പുറത്തിറക്കിയ റെഡ്മി 13സി എന്ന കിടിലൻ സ്മാർട്ട്ഫോണിന് ആമസോണിൽ വൻ ഡിസ്കൗണ്ട്. ഈ സ്മാർട്ട്ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും പ്രത്യേക ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. ഇത് കൂടാതെ ബാങ്ക് ഓഫർ കൂടി ലഭിക്കുന്നതിനാൽ ബജറ്റ് വിലയിൽ എത്തിയ റെഡ്മി 13സി 2000 രൂപ ലാഭത്തിൽ വാങ്ങാം. റെഡ്മി 13സിയുടെ 3 വേരിയന്റുകളാണ് വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. ഇതിൽ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് 8,999 രൂപയ്ക്ക് ഇന്ന് മുതൽ വാങ്ങാൻ കഴിയും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 9,999 രൂപയാണ്. റെഡ്മി 13സിയുടെ 8 ജിബി റാം + 256 ജിബി വേരിയന്റ് മോഡൽ 11,499 രൂപയ്ക്ക് വാങ്ങാം. ആമസോൺ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ വിലയിൽ ഈ വേരിയന്റുകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഈ മാസം ആദ്യം പുറത്തിറക്കിയ റെഡ്മി 13സി ലോഞ്ച് ഓഫറിന്റെ ഭാഗമായി 9999 രൂപയ്ക്കാണ് വിൽപ്പന ആരംഭിച്ചത്. ഇപ്പോൾ ന്യൂഇയർ അ‌ടുത്തതോടെ 1000 രൂപ പ്രത്യേക ഡിസ്കൗണ്ട് ഉണ്ട്.

അ‌ങ്ങനെയാണ് എല്ലാ വേരിയന്റിന്റെയും വിലയിൽ 1000 രൂപ കുറഞ്ഞത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. അ‌തിനാൽ ഇപ്പോൾ റെഡ്മി 13സിയുടെ പ്രാരംഭ വേരിയന്റ് 7,999 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. റെഡ്മി 13സി ഒരു 4ജി ഫോൺ ആണ്. റെഡ്മി 13സി 5ജി വേറെയുണ്ട്. ഇതിൽ റെഡ്മി 13സി 4ജി മോഡലിനാണ് ഈ വിലക്കുറവ്. രണ്ട് മോഡലുകളും ഒരേ ദിവസം 9999 രൂപ വിലയിലാണ് ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4ജി മോഡൽ വാങ്ങുംമുമ്പ് റെഡ്മി 13സി 5ജി 9999 രൂപ വിലയിൽ ലഭ്യമാണ് എന്നകാര്യംകൂടി ഓർക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...