തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ സഹോദരന് അറസ്റ്റ് വാറന്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ സഹോദരന് അറസ്റ്റ് വാറന്റ്. നാലാം സാക്ഷി ഗൾഫിലാണെന്ന തെറ്റായ വിവരം നൽകിയതിനാണു നടപടിയെന്ന് പോലീസ് അറിയിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യമുണ്ട്. 2017ൽ പീഡനത്തിനിരയായ പെൺകുട്ടി 2022ൽ ആത്മഹത്യ ചെയ്‌തതോടെയാണ് തേഞ്ഞിപ്പലം പോക്സോ കേസ് വിവാദമാകുന്നത്. ഇരയുടെ ബന്ധു ശുഹൈബ് അക്തർ പ്രതിയായ പോക്സോ കേസിലെ നാലാം സാക്ഷിയാണ് ആത്മഹത്യ ചെയ്‌ത കുട്ടിയുടെ സഹോദരൻ. പത്താം ക്ലാസുകാരനായ സഹോദരൻ ഗൾഫിലാണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇതോടെയാണ് സഹോദരന് വാറന്റ് വന്നിരിക്കുന്നത്.

കേസിന് സ്ഥിരമായി പോകാറുണ്ടായിരുന്ന പത്താം ക്ലാസുകാരൻ വിദേശത്താണെന്ന വിവരം എങ്ങനെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചെന്ന കാര്യമാണ് കുടുംബത്തെ അലട്ടുന്നത്. നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പീഡനക്കേസിൽ ബന്ധുക്കളടക്കം ആറുപേരായിരുന്നു കേസിലെ പ്രതികൾ. പോലീസ് അന്വേഷണം പരസ്യമായതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...