ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കി ; പിന്നാലെ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭാര്യ

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസാരായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മഹേശ്വര്‍ കുമാർ റേയാണ് കൊല്ലപ്പെട്ടത്. ഭാര്യ റാണി കുമാരിയെ പൊലീസ് പിടികൂടി. ഖോഡബന്ദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഫഫൗട്ട് ഗ്രാമത്തില്‍ ഞായറാഴ്ച രാതി 9മണിയോടെയാണ് സംഭവം. സമസ്തിപൂർ ജില്ലയിലെ നർഹാൻ ഗ്രാമവാസിയാണ് മഹേശ്വര്‍. കൊൽക്കത്തയിൽ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. റാണി കുമാരി ഇന്‍സ്റ്റഗ്രാമില്‍ പതിവായി വീഡിയോകള്‍ ചെയ്തിരുന്നു. മഹേശ്വര്‍ പലതവണ ഇതിനെ എതിര്‍ത്തിരുന്നു.

ഫാഫൗട്ട് ഗ്രാമത്തിൽ നിന്നുള്ള റാണി കുമാരി ഏകദേശം 6-7 വർഷം മുമ്പാണ് മഹേശ്വറിനെ വിവാഹം കഴിച്ചത്. ഭാര്യയുടെ വീട്ടിലായിരുന്നു മഹേശ്വര്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഇൻസ്റ്റാഗ്രാം റീലുകളെ ചൊല്ലി ഇയാളും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന് യുവതിയും വീട്ടുകാരും ചേര്‍ന്ന് മഹേശ്വറിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാത്രി കൊൽക്കത്തയിൽ നിന്ന് മഹേശ്വറിന്‍റെ സഹോദരൻ വിളിച്ചപ്പോള്‍ മറ്റാരോ ഫോൺ അറ്റൻഡ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.സഹോദരനും പിതാവും സ്ഥലത്തെത്തിയപ്പോള്‍ മഹേശ്വറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...