യുഎസ് : ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക. അമേരിക്കൻ സൈന്യത്തെ പുറത്താക്കുമെന്ന ഇറാഖിന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം. 2,500 യുഎസ് സൈനികരാണ് ഐഎസ് ദൗത്യത്തിന്റെ ഭാഗമായി ഇറാഖിലുള്ളത്. സിറിയയിൽ 900 സൈനികരും. ഭീകരസംഘടനയായ ഐഎസ് വീണ്ടും തലപൊക്കുന്നത് തടയാനാണ് ഇറാഖിൽ യുഎസ് സേനാ സാന്നിധ്യം തുടരുന്നത്. കഴിഞ്ഞ ദിവസം കിഴക്കൻ ബഗ്ദാദിൽ യുഎസ് സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാൻ ബന്ധമുള്ള ഷിയാ സംഘടനയുടെ മുതിർന്ന നേതാവും കൂട്ടാളികളും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാജ്യത്തെ യുഎസ് സഖ്യസേനാത്താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാഖ് സർക്കാർ ആലോചന തുടങ്ങിയതെന്നാണ് വിവരം. തുടർനടപടിക്കായി ഉന്നതസമിതിക്കു രൂപം നൽകുകയും ചെയ്തു. സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ ചരമവാർഷികച്ചടങ്ങിലുണ്ടായ ഇരട്ടസ്ഫോടനവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേർ അറസ്റ്റിലായെന്ന് ഇറാൻ ആഭ്യന്തരമന്ത്രി അഹ്മദ് വാഹ്ദി അറിയിച്ചു. നൂറിലേറെപ്പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. പ്രതികളെന്നു സംശയിക്കുന്നവരെ 5 പ്രവിശ്യകളിൽ നിന്നായാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























