റീൽസ് രക്ഷകനായി ; 18 വർഷങ്ങൾക്ക് മുൻപ് കാണാതായ സഹോദരനെ കണ്ടെത്തി യുവതി, കൈയ്യടിച്ച് നാട്ടുകാർ…

For full experience, Download our mobile application:
Get it on Google Play

കാൺപുർ: ഇൻസ്റ്റഗ്രാം റീൽസ് കാണുന്നതിനിടയ്ക്കാണ് പൊട്ടിയ പല്ലുള്ള ഒരാൾ രാജ്കുമാരിയുടെകണ്ണിലുടക്കിയത്. 18 വർഷങ്ങൾക്കുമുമ്പ് കാണാതായ തന്റെ സഹോദരനെ തിരിച്ചറിയാൻ പൊട്ടിയ പല്ല് മാത്രമേ രാജ്കുമാരിക്ക് ഓർമ്മയുണ്ടായിരുന്നുള്ളു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീണ്ടെടുത്തത് ഇനി ഒരിക്കലും കാണാനാകില്ലെന്ന് കരുതിയ സഹോദരനെ. മുംബയിലേക്ക് ജോലി തേടിപ്പോയ സഹോദരൻ ബാൽ ഗോവിന്ദിനെ കണ്ടെത്തിയ സന്തോഷത്തിലാണ് ഉത്തർപ്രദേശ് കാൺപുർ സ്വദേശി രാജ്കുമാരി.18 വർഷങ്ങൾക്കുമുമ്പാണ് ഫത്തേപുരിലെ ഇനായത്പുർ ഗ്രാമത്തിൽനിന്ന് മുംബയിലേക്ക് ബാൽ ഗോവിന്ദ് ജോലി തേടിപ്പോയത്. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.ജോലി തേടിപ്പോയപ്പോൾ അസുഖബാധിതനായെന്നും വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും ട്രെയിൻ മാറിപ്പോയെന്നുമാണ് ബാൽ ഗോവിന്ദ് പറയുന്നത്.

കാൺപൂരിലേക്കുള്ള ട്രെയിനിന് പകരം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ കയറി. ജയ്‌പൂരിലാണ് ഇറങ്ങിയത്. റെയിൽവേ സ്റ്റേഷനിൽവച്ച് പരിചയപ്പെട്ടയാൾ ഫാക്ടറിയിൽ ജോലി നൽകി. പിന്നീട് അവിടെ ജീവിതം. വിവാഹം കഴിച്ചു. രണ്ടു കുട്ടികളുമുണ്ട്. പൊട്ടിയ പല്ലിന് മാത്രം മാറ്റമുണ്ടായില്ല.ഗോവിന്ദ് ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്‌തു. ഇത് തുടർച്ചയായി കണ്ട രാജ്കുമാരിക്ക് പതുക്കെ സംശയം തോന്നുകയും അന്വേഷിക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...