പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയിലെ പരിഷ്കാരം വന്‍ നഷ്ടത്തിന് ഇടയാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടായിരുന്ന ആദ്യത്തെ പത്ത് ഡിപ്പോകളില്‍ ഒന്നായിരുന്ന പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി. വരുമാനത്തിനായി ഡിപ്പോയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ പാളിയതോടെ ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തില്‍ വന്‍ കുറവ് സംഭവിച്ചു. 13 മുതല്‍ 14 ലക്ഷം രൂപ വരെയായിരുന്നു ഡിപ്പോയില്‍ സാധാരണ ദിവസങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനം. ശനി, തിങ്കള്‍ ദിവസങ്ങളില്‍ 17 മുതല്‍ 19 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു. ഈ സ്ഥാനത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ 8.36 ലക്ഷം രൂപയായി വരുമാനം കുറഞ്ഞത്. ബംഗളൂരു സര്‍വീസ് തുടര്‍ച്ചയായി മുടക്കുകയും സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ സ്റ്റോപ്പുകള്‍ കുറച്ച് പ്രീമിയം ആക്കുകയും ചെയ്തതാണ് വരുമാനം കുറയുവാന്‍ പ്രധാന കാരണം.

ഡിപ്പോയില്‍ നിന്നും നിയന്ത്രിക്കുന്ന 61 ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. 26 ഓര്‍ഡിനറി, 23 ഫാസ്റ്റ്, 5 സൂപ്പര്‍ ഫാസ്റ്റ്, 3 സ്വിഫ്റ്റ്, 2 ഡീലക്സ്, ഒരു സ്വിഫ്റ്റ് എ.സി സീറ്റര്‍, ഒരു ലോ ഫ്ലോര്‍ എ.സി എന്നിവയാണ് അവ. ഡിപ്പോയിലെ വരുമാനം കഴിഞ്ഞ ഏഴാം തീയതി 10.38 ലക്ഷമായിരുന്നു. ഇത് എട്ടാം തീയതിയായപ്പോള്‍ 8.36 ലക്ഷമായി കുറഞ്ഞു. ഒന്‍പതാം തീയതി 10.50 ലക്ഷമായിരുന്നു വരുമാനം. പരിഷ്കരണത്തിന് മുന്‍പുള്ള വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ സാധാരണ ദിവസങ്ങളില്‍ 3.5 മുതല്‍ 5 ലക്ഷം രൂപ വരെ കുറവാണ് ഈ ദിവസങ്ങളില്‍ ഉണ്ടായത്.

പ്രതിദിനം ഒരു ലക്ഷം രൂപയില്‍ കുറയാതെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന പത്തനംതിട്ട – ബംഗളൂരു സംസ്ഥാനാന്തര സര്‍വീസ് അട്ടിമറിച്ചതാണ് ഡിപ്പോയുടെ വരുമാനത്തെ ഏറ്റവും കൂടുതല്‍ ബാധിച്ചത്. നാല് ദിവസങ്ങളില്‍ കൂടുതലായി ബംഗളൂരു സര്‍വീസ് നിലച്ചു എന്നും പറയുന്നു. പുതിയ എ.സി സ്ലീപ്പര്‍ ബസ് ഉപയോഗിച്ചാണ് ബംഗളൂരു സര്‍വീസ് നടത്തിയത്. ആരും അറിയാതെ ഈ ബസ് സീറ്റര്‍ ബസ് ആക്കി മാറ്റി. അതോടെ വരുമാനം മുപ്പതിനായിരം മുതല്‍ മുപ്പത്തയ്യായിരമായി കുറഞ്ഞു.

ഈ ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്താതെ മാറ്റിയിട്ടിരിക്കുകയാണ്. രാവിലെ 6 ന് ഉള്ള പത്തനംതിട്ട – മാനന്തവാടി സൂപ്പര്‍ ഫാസ്റ്റിന് 38,000 മുതല്‍  40000 വരെ വരുമാനം ലഭിച്ചിരുന്നു. സ്റ്റോപ്പുകള്‍ കുറച്ച് പ്രീമിയം സൂപ്പര്‍ ആക്കിയതോടെ വരുമാനത്തില്‍ എണ്ണായിരം രൂപയുടെ വരെ കുറവ് നേരിട്ടു. ഇതേ അവസ്ഥയിലാണ് കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റിന്റെയും സ്ഥിതി. സ്റ്റോപ്പ്‌ കുറച്ച് പ്രീമിയം ആക്കിയതോടെ പതിമൂവായിരം മുതല്‍ പതിനയ്യായിരം വരെയായി വരുമാനം കുറഞ്ഞു. പ്രതിദിനം നാല്‍പതിനായിരം രൂപയില്‍ കുറയാതെ വരുമാനം ലഭിക്കുന്ന തിരുനെല്ലി സൂപ്പര്‍ ഫാസ്റ്റും വൈകാതെ പ്രീമിയമാക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...