കാർഷിക മേഖലയിലെ ആദ്യത്തെ ഗിന്നസ് റാന്നി സ്വദേശി റെജി ജോസഫിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 114 സെന്‍റിമീറ്റർ നീളവും 94 സെന്‍റിമീറ്റർ വീതിയുമുള്ള ചേമ്പിന്‍റെ ഇല സ്വന്തമായി ഉൽപ്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ് (The largest taro leaf ) കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പത്തനംതിട്ട ജില്ല റാന്നി സ്വദേശിയായ റെജി ജോസഫിന് ലഭിച്ചു. ഒറീസ്സക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അഞ്ചുവർഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് മറികടക്കാൻ സാധിച്ചത്.

കാർഷിക മേഖലയിൽ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് വേൾഡ് റെക്കോഡ്സ് (AGRH ആഗ്രഹ് ) ന്‍റെ സംസ്ഥാന പ്രസിഡന്റ്‌ ഗിന്നസ് സത്താർ ആദൂർ, സംസ്ഥാന സെക്രട്ടറി ഡോ. ഗിന്നസ് സുനിൽ ജോസഫ്‌ എന്നിവർ ചേർന്ന് റെജി ജോസഫിന് സമ്മാനിച്ചു. സംസ്ഥാന കോഡിനേറ്റർ അശ്വിൻ വാഴുവേലിൽ, കൃഷി വിജ്ഞാന കേന്ദ്ര ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. പി സി റോബർട്ട്‌, ഡോ. റിൻസി എന്നിവർ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.

2013 ൽ ഉയരം കൂടിയ ചേമ്പിനും,2014 ൽ ഉയരം കൂടിയ വെണ്ടക്കക്കും ലിംക്ക ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ,5 കിലോതൂക്കം വരുന്ന കിഴങ്ങും, ഒരു മൂട്ടിൽ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പിൽ ഉൽപ്പാദിപ്പിച്ചതിന് യു ആർ എഫ് വേൾഡ് റെക്കോർഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു. 2021 ൽ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറിൽ നിന്നും ” പ്ലാന്റ് ജിംനോം സെവിയർ ഫാമാർ റെക്കൊഗ്നേഷൻ” അവാർഡും, 2022 ൽ പുസ കൃഷി വിഗ്വൻ മേളയിൽ വെച്ച് “ഇനോവേറ്റീവ് ഫാർമർ” അവാർഡും റെജി ജോസഫിന് ലഭിച്ചിട്ടുണ്ട് .

ചെറുപ്പകാലം മുതൽ കൃഷിയിലുള്ള താല്പര്യവും അതിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുമാണ് റെജി ജോസഫിനെ ഗിന്നസിലേക്ക് എത്തിച്ചത്. റാന്നി കടക്കേത്ത് വീട്ടിൽ പരേതരായ കെ യൂ ജോസഫ്, ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ് റെജി ജോസഫ്. ഭാര്യ സുനി റെജി. മക്കൾ എൽഡാ റെജി, എമിൽഡാ റെജി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...