സൗദിയിൽ മേഖലാ ആസ്ഥാനം; ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഇളവ്

For full experience, Download our mobile application:
Get it on Google Play

സൗദി ; മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഇളവ് നല്കുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം. പ്രമുഖ കമ്പനികളുടെ ആസ്ഥാനം സൗദിയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഈ ഇളവ്. എൺപതോളം കമ്പനികൾ തങ്ങളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റാൻ ഇതിനകം തീരുമാനിച്ചു.

ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുകയാണ് സൗദിനിക്ഷേപ മന്ത്രാലയം. സൗദിയെ കൂടുതൽ നിക്ഷേപ സൌഹൃദ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ വർഷം തങ്ങളുടെ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന കമ്പനികൾക്ക് നികുതിയിനത്തിൽ ഇളവ് അനുവദിക്കുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് അറിയിച്ചു. ബ്രിട്ടിഷ് പത്രമായ ഫിനാൻഷ്യൽ ടൈംസുമായുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതുസംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സൗദിയിൽ വിദേശ നിക്ഷേപങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള നിയന്ത്രണം നേരത്തെ ശക്തമായിരുന്നതിനാൽ മേഖലയിൽ സജീവ സാന്നിധ്യമായ പല ബഹുരാഷ്ട്ര കമ്പനികളുടെയും മേഖലാ ആസ്ഥാനം യു.എ.ഇ ഉൾപ്പെടെ സമീപ രാജ്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. നിക്ഷേപ നിയമം സുതാര്യമാക്കിയതോടെയാണ് ആസ്ഥാനം സൗദിയിലേക്ക് മാറ്റാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...