ജാതി സെൻസസിനായി സമ്മർദ്ദം ശക്തമാക്കി പ്രാദേശിക പാർട്ടികൾ ; കരുതലോടെ പ്രതികരിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന സമ്മർദ്ദം ശക്തമാക്കി പ്രാദേശിക പാർട്ടികൾ .  ആർജെഡിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര തീർത്ത് സർക്കാരിന് മേല്‍ സമ്മർദ്ദം ശക്തമാക്കാനാണ് ശ്രമം. തീരുമാനം പുനപരിശോധിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജാതി സെൻസസ് നിര്‍ണായക വിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. ജാതി, രാഷ്ട്രീയം ശക്തമായ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ വിഷയമുയർത്തി ഇതിനോടകം പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടുകഴിഞ്ഞു. വിവിധ പാര്‍ട്ടികളിലെ 33  നേതാക്കള്‍ക്ക് കത്തെഴുതി പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി. ആവശ്യം ഉയര്‍ത്തുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ലെന്നതാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്‍റെയും പ്രതിസന്ധി.

എന്‍ഡിഎയിലുള്ള ജെ‍ഡിയു ഉള്‍പ്പെടെയുള്ള പാർട്ടികള്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തോടൊപ്പമാണ്. കേന്ദ്രം എതിര്‍ക്കുന്നുണ്ടെങ്കിലും വിഷയം ചർച്ചയായി കഴിഞ്ഞ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് ജാതി സെൻസസ് അനൂകൂല നിലപാട് എടുക്കേണ്ടി വന്നുവെന്നത് സമ്മർദ്ദം എത്രത്തോളമാണെന്നത് തെളിയിക്കുന്നു. ജാതി സെൻസസ് നടത്തിയാല്‍ ഇത് അടിസ്ഥാനമാക്കിയുള്ള ആവശ്യങ്ങളും ശക്തമാകുമെന്നതാണ് ബിജെപിയുടെ വിലയിരുത്തല്‍. സുപ്രീംകോടതിയിലുള്ള ഹർജിയിലും  ആവശ്യം പരിഗണിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.  ജാതി സെൻസസ് നടത്തണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വീണ്ടും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...