സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാത്ത ബസുകൾക്ക് രജിസ്‌ട്രേഷൻ അുവദിച്ചു ; ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാത്ത ബസുകൾക്ക് രജിസ്‌ട്രേഷൻ അുവദിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഫയർ അലാറവും തീ അണക്കാനുള്ള ഉപകരണങ്ങളും ഇല്ലാത്ത സ്‌കൂൾ ബസുകൾക്ക് വരെ രജിസ്‌ട്രേഷൻ നൽകിയെന്ന് കണ്ടെത്തിയിരുന്നു.
കേന്ദ്ര മോട്ടോർ വാഹന ചട്ടം 125 പ്രകാരം ടൈപ്പ് 3 കോൺട്രാക്ട് ക്യാരേജ് ബസുകൾക്കും സ്‌കൂൾ ബസുകൾക്കും തീ മുന്നറിയിപ്പ് ഉപകരണവും, തീ അണക്കാനുള്ള ഉപകരണവും നിർബന്ധമാണ്. എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ പല ആർ.ടി.ഒ ഓഫീസുകളിലും രജിസ്റ്റർ ചെയ്തതായി എം.വി.ഡിയുടെ പ്രത്യേക പരിശോധനയിൽ കണ്ടെത്തി.

26 വാഹനങ്ങൾ വിവിധ ഓഫീസുകളിലായി രജിസ്റ്റർ ചെയ്തതിന്റെ രേഖകളും അത് ചെയ്ത ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും അടങ്ങുന്ന വിവരം അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗത കമ്മീഷണർക്ക് കൈമാറി. തുടർന്നാണ് ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ എല്ലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും ഗതാഗത കമ്മീഷണർ എ.ഡി.ജി.പി എസ്.ശ്രീജിത്ത് നിർദേശം നൽകിയത്. ബസുകളുടെ രജിസ്‌ട്രേഷനും അസാധുവാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...