Sunday, May 19, 2024 2:15 pm

സർക്കാർ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു. സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാനും തീരുമാനം. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തിൽ മാത്രമായി രജിസ്ട്രേഷൻ നിജപ്പെടുത്തിയത്. സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ അനുവദിക്കാൻ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു.

ഇത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ നിലവിലുള്ള രജിസ്റ്ററിംഗ് അതോറിറ്റികളിൽ സാധ്യമല്ല എന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കെഎസ്ആർടിസി വാഹനങ്ങൾ രജിസ്റ്റർ ചെയുന്ന തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടർ ഒന്ന്, രണ്ട് എന്നിങ്ങനെ വിഭജിച്ചത്. റീജിയണൽ ഓഫീസ് സെക്ടർ ഒന്നിൽ കെഎസ്ആർടിസി വാഹനങ്ങൾ രജിസ്റ്റർ ചെയ്യും. സെക്ടർ രണ്ടിൽ സർക്കാർ അർധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളും രജിസ്റ്റർ ചെയ്യണം. ഇതിനായി ജീവനക്കാരെ പുനർവിന്യസിക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

0
കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത്...

‘പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍’ ; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

0
ന്യൂഡല്‍ഹി: നിലവിലുള്ള നിയമത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമത്തിനെതിരായ...

ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം : അരവിന്ദ് കെജ്രിവാൾ

0
ന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി ആംആദ്മി പാർട്ടി. നേതാക്കളെ...