കേരളാ കെയര്‍ പാലിയേറ്റീവ് സേവന പദ്ധതിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ നടപടി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കേരളാ കെയര്‍ പാലിയേറ്റീവ് സേവന പദ്ധതിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ നടപടി ആരംഭിച്ചു. sannadhasena.kerala.gov.in/volunteerregistration വെബ്‌സൈറ്റില്‍ വിവരം നല്‍കി രജിസ്റ്റര്‍ ചെയ്യാം. സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കായി ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചിലവഴിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ജില്ലാ തലത്തില്‍ 30 വോളണ്ടിയര്‍മാരാകുമ്പോള്‍ പരിശീലനം ആരംഭിക്കും. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും.

ജൂണ്‍ 15 വരെയാണ് രജിസ്‌ട്രേഷന്‍. സാന്ത്വനചികിത്സ ആവശ്യമായ രോഗികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും പുരോഗമിക്കുന്നു. പാലിയേറ്റീവ് കെയര്‍ ഗ്രിഡില്‍ പങ്കാളികളാകുന്ന എന്‍ജിഓകളുടെയും കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനേസേഷനുകളുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. കാമ്പയിന്റെ ഭാഗമായി 1,34,939 പേരാണ് സാന്ത്വന ചികിത്സ ആവശ്യമുള്ള കിടപ്പിലായ രോഗികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തതില്‍ 59.48 ശതമാനം പേരും വനിതകളാണ്. ഏറ്റവുമധികം ആളുകള്‍ 70നും 80നും ഇടയില്‍ പ്രായമുള്ളവരാണ്. .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...