സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം ; ആർബിഐയെ വിയോജിപ്പ് അറിയിച്ച് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ വിയോജിപ്പറിയിച്ച് കേരളം ആർബിഐയ്ക്ക് കത്തു നല്‍കി. സഹകരണ റജിസ്ട്രാറാണ് ആർബിഐ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചത്. അംഗങ്ങളെ നിര്‍വചിക്കുന്നത് സുപ്രീം കോടതി വിധിപ്രകാരമാണ്. ബാങ്കുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നത് നിയമപരമെന്നും കത്തില്‍ പറയുന്നു. അതേസമയം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആർബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനു മുന്നോടിയായി നിമയവിദഗ്ധരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സുപ്രീം കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ അ‍ഡ്വക്കറ്റ് ജനറലും മുതിര്‍ന്ന നിയമവിദഗ്ധരും പങ്കെടുക്കും.

പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുത്, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം തുടങ്ങിയവ നിയന്ത്രണങ്ങളാണ് ആർബിഐ ഏർപ്പെടുത്തിയത്. നിയന്ത്രണം 1625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000 ല്‍ അധികം സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സഹകരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും നീക്കത്തിനെതിരെ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പിന്തുണ തേടി മന്ത്രി വി.എന്‍ വാസവന്‍ മറ്റു സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാര്‍ക്ക് കത്തയയ്ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...