കൊച്ചി: സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാദ്ധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശ പ്രകാരം രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കൊച്ചിയിലെ വീട്ടിലെത്തി. എന്നാല്‍ രഹ്ന സ്ഥലത്തില്ലെന്നും കോഴിക്കോട് ആണെന്നും ഭര്‍ത്താവ് മനോജ് പോലീസിനോട് പറഞ്ഞു.
രഹനയുടെ മൊബൈലും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ബ്രഷും പോലീസ് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതും അത് പകര്‍ത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് ബാലാവകാശ കമ്മിഷന്‍ നടപടി. അഭിഭാഷകന്‍ എ.വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
തന്റെ നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയാണ് രഹ്ന ഫാത്തിമ സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.