‘എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്, വ്യക്തിത്വം പണയം വെയ്ക്കാന്‍ കഴിയില്ല’ : വികാരനിര്‍ഭരമായ ഫേസ്ബുക്ക് പോസ്റ്റുമായി രഹ്ന ഫാത്തിമ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പുതിയ വീട് ലഭിക്കുന്നതിനായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തി ആക്ടിവിസ്റ്റും മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ. എറണാകുളം നഗരപ്രദേശത്തുള്ള ഒരു വീടാണ് തനിക്ക് ആവശ്യമെന്നും ഇവര്‍ പറയുന്നു. തന്റെ പേര് പറഞ്ഞാല്‍ വീട് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും എന്നാല്‍ അതുകാരണം തന്റെ വ്യക്തിത്വം പണയം വെയ്ക്കാന്‍ തയ്യാറല്ലെന്നും രഹ്ന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

12 വര്‍ഷമായി താന്‍ താമസിച്ചുവരുന്ന ക്വര്‍ട്ടേഴ്‌സ് ഒഴിയാന്‍ ബി.എസ്.എന്‍.എല്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഈ ആഴ്ചയാണ് വീട്ടില്‍ നിന്നും ഒഴിയാനുള്ള അവസാന തീയതിയെന്നും ഇവര്‍ പറയുന്നു. സര്‍ക്കാരും മാദ്ധ്യമങ്ങളും തന്നെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ പ്രതിച്ഛായ കാരണമാണ് വേറൊരു വീട് ലഭിക്കാത്തതെന്നും ഇവര്‍ പറയുന്നുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന ബി.എസ്.എന്‍.എല്‍ പിന്നീട് ഇവരെ പിരിച്ചു വിട്ടിരുന്നു. രഹ്ന നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസിനെ തുടര്‍ന്ന് രഹ്ന ഇപ്പോള്‍ താമസിക്കുന്ന കമ്പനി ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നും ബി.എസ്.എന്‍.എല്‍ നിരവധി കത്തുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...