വളാഞ്ചേരിയില്‍ പതിമൂന്നുകാരിക്കു പീഡനം ; പിതാവിനു പിന്നാലെ സഹോദരനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വളാഞ്ചേരി : പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ സഹോദരനും പിടിയില്‍. വളാഞ്ചേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. കൗണ്‍സിലിങ്ങിനിടെയാണ് സഹോദരനും പീഡിപ്പിച്ചിരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.

മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇവരുടെ പിതാവും അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയെയും മൂന്ന് സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇവരുടെ അച്ഛനെ ഏഴു മാസം മുമ്പ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, നാലു കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

കൗണ്‍സിലിങ്ങിലാണ് സഹോദരനും തന്നെ പീഡിപ്പിച്ചെന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വളാഞ്ചേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...