‘ ആദ്യം എന്റെ കഴുത്തിന് കുത്തി, കൈയിൽ കത്രികയുണ്ടെന്ന് അറിഞ്ഞിരുന്നില്ല ‘ ; പ്രതിയുടെ ബന്ധു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അക്രമം ഉണ്ടാകുന്നതിന്റെ തലേദിവസം മുതൽ സന്ദീപ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് കുത്തേറ്റ ബന്ധു ബിനു. മുറിവ് പരിശോധിച്ച ശേഷം എക്‌സറേ എടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ബിനു ഒരു ഓൺലൈൻ ചാനലിനോട് പറഞ്ഞു. കഴുത്തിനാണ് ആദ്യം കത്രിക കൊണ്ട് കുത്തിയതെന്നും കതകിന് പിന്നിൽ ഒളിച്ചാണ് രക്ഷപ്പെട്ടതെന്നും ബിനു പറഞ്ഞു .’ഡ്രസിംഗ് റൂമിൽ നിന്നാണ് ഇതെടുത്തത് തന്നെ ഇടിക്കുന്നത് പോലെയാണ് തോന്നിയത്. ആദ്യം തന്റെ കഴുത്തിന് കുത്തി.പിന്നെ ഹോം ഗാർഡിന്റെ തലയ്ക്കും കുത്തി.

അക്രമം ഉണ്ടായപ്പോൾ ജീവനക്കാർ ചിതറിയോടി. ഓടി കതകിന് പിന്നിൽ ഒളിച്ചാണ് താൻ രക്ഷപ്പെട്ടതെന്നും ബിനു. പിന്നീടാണ് ഡോ.വന്ദന ദാസിനെ പ്രതി അക്രമിച്ചതെന്നും ബിനു പറയുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിനു. അതേസമയം, പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനയെയാണെന്നും അത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർക്ക് പരിക്കേറ്റെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ സന്ദീപ് ബന്ധുവിനെയും പൊലീസുകാരെയുമാണ് ആദ്യം ആക്രമിച്ചതെന്നുമാണ് ദൃക്‌സാക്ഷിയുടെ മൊഴി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്‍

0
ദില്ലി: വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ...

കാണിക്ക എണ്ണൽ സുരക്ഷ കർശനമാക്കി ; അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു

0
ലഖ്‌നൗ : സംഭാവനകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ അയോധ്യ രാമ...

കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച...

0
കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ...

അതിശക്തമായ മഴ ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമാകുന്നു. എന്നിരുന്നാലും ശക്തമായ മഴ സംസ്ഥാനത്ത്...