കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. അടച്ചുപൂട്ടലല്ലാതെ മറ്റൊരു തീരുമാനമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്പനി. എറണാകുളം കലക്ട്രേറ്റിൽ നടന്ന ചര്‍ച്ചയില്‍ കമ്പനി അധികൃതരും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തു.തൊഴിൽ പ്രശ്നത്തിൽ സർക്കാരും ഉദ്യോഗസ്ഥരും തുടക്കം മുതൽ ഇടപെട്ടുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടാവുമെന്ന് കമ്പനിയോട് അറിയിച്ചു.രേഖകൾ പരിശോധിച്ചതിൽ നല്ല നിലയിൽ പ്രവർത്തിച്ച കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടിയെന്ന് ചോദിച്ചു.

ഇന്‍റർനാഷണൽ കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടുന്നുവെന്ന് തുടരെ ചോദിച്ചു. 20 ന് കമ്പനി അധികൃതർ നേരിട്ടെത്താമെന്ന് അറിയിച്ചിട്ടുണ്ട്. ജീവനക്കാർ അതുവരെ വീട്ടിലിരിക്കട്ടെ എന്നാണ് കമ്പനിയുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. കമ്പനിയുടേത് ഇരട്ടത്താപ്പെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. താത്കാലികമായി ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന കമ്പനി നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിരുന്നില്ല. ഇത് മൂലം തൊഴില്‍വകുപ്പ് നല്‍കിയ ഹാജര്‍ പുസ്തകത്തില്‍ ദിവസവും ഒപ്പുവെച്ച് ജീവനക്കാര്‍ തിരികെ പോവുകയാണ്. കൊച്ചിയിലും കോഴിക്കോടുമായി ആയിരത്തോളം ജീവനക്കാരാണ് കോറോ ഹെല്‍ത്ത് കമ്പനിയില്‍ ജോലി ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...