രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം ; രോഗിയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി. രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. രോഗിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല. മുന്‍ എംഎല്‍എയുടെ ശിപാര്‍ശ പ്രകാരമാണ് സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചത്. ഏതെങ്കിലും തരത്തിലുള്ള പിഴവുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡിഎച്ച്എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കര കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ ക്യൂവില്‍ നിര്‍ത്തിയെന്നാണ് പരാതി.

ചികിത്സ വൈകിയതിന് പിന്നിലെ കാരണക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ആരോപണവിധേയനായ സെക്യൂരിറ്റിയെ അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിനുപിന്നാലെയാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. രാജേഷിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നിലവില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷാ ജീവനക്കാരന് മാത്രമല്ല പിഴവുണ്ടായതെന്ന് മരിച്ച രാജേഷിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ പിരിച്ചുവിടൽ : ഭരണസമിതിക്കെതിരെ എ.ഐ.ടി.യു.സി

0
​റാന്നി : റാന്നി താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ രാഷ്ട്രീയ താല്പര്യങ്ങളുടെ...

കുണ്ടറയിലെ സിയാദിന്‍റെ മരണത്തിൽ പോലീസിന് കുരുക്കായി ഡോക്ടറുടെ നിർണായക മൊഴി

0
കൊല്ലം: കുണ്ടറയിലെ സിയാദിന്‍റെ മരണത്തിൽ പോലീസിന് കുരുക്കായി ഡോക്ടറുടെ നിർണായക മൊഴി....

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഖാദി ഓണം മേള നറുക്കെടുപ്പ് നടത്തി ഖാദി ഓണം മേളയോടനുബന്ധിച്ചുള്ള ആദ്യ പ്രതിവാര...

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിവാർഷിക പൊതുയോഗം

0
പത്തനംതിട്ട : ജില്ലയിലെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകളുമായി ചേർന്ന് നല്ല...