പത്തനംതിട്ട ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ടമേലേ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് ഒന്നു മുതല്‍ എട്ടു വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പത്തനംതിട്ട ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 58 മത് കേരള ടമേലേ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 1 മുതല്‍ 8 വരെ ആറന്മുള മാലക്കര റൈഫിള്‍ ക്ലബ്ബില്‍ നടക്കും. ആഗസ്റ്റ് 1ന് ട്രയല്‍സ് ആണ് നടക്കുക. രണ്ടാം തീയതി മുതലാണ്‌ ഔദ്യോഗിക മത്സരങ്ങള്‍ ആരംഭിക്കുന്നത്‌. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് മത്സരം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയവരാണ് മത്സരിക്കുന്നത്. പന്ത്രണ്ട് വയസ്സ് മുതല്‍ പ്രായമുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കും. ആഗസ്റ്റ് 1ന് രാവിലെ 8 മണിക്ക് റൈഫിള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ.കെ.എസ് ജഗന്‍ മോഹന്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും.

മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്ന ദ്രോണാചാര്യ നഗര്‍ റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.വി.സി ജയിംസ് ഉദ്ഘാടനം ചെയ്യും. രണ്ടാം തീയതി വൈകിട്ട് 4 മണിക്ക് അബിന്‍ വര്‍ക്കി എം.എല്‍.എ ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് ചീഫ് ആര്‍.ആനന്ദ് മുഖ്യ പ്രഭാഷണം നടത്തും. കേണല്‍ മായംഗ് ഖരെ, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.അനില്‍കുമാര്‍, റൈഫിള്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ ഡോ.കെ.എസ്.ജഗന്‍ മോഹന്‍, റോയി മാത്യു എന്നിവര്‍ പ്രസംഗിക്കും.

ആദ്യ ഘട്ട മത്സര വിജയികള്‍ക്ക് സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ്  ഹര്‍ഷിത അട്ടെല്ലൂരി സമ്മാനദാനം നിര്‍വ്വഹിക്കും. 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി റവഡ ആസാദ് ചന്ദ്രശേഖര്‍, ബിലിവേഴ്സ് മെഡിക്കല്‍ കോളേജ് സി.ഇ.ഓ സിജോ പന്തപ്പള്ളില്‍, ജില്ലയിലെ എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, ഒളിമ്പിക്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു, മാത്യൂസ് കെ.ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...