വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല ; വീണ്ടും സമരത്തിനൊരുങ്ങി സിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ രേഖാമൂലം കൈമാറിയിട്ടില്ലെന്നും അതിനാൽ വീണ്ടും തെരുവിലിറങ്ങുമെന്നും സിജെപി നേതൃത്വം അറിയിച്ചു. വിദ്യാർഥികൾക്കെതിരായ എല്ലാ കേസുകളും ഉടൻ പിൻവലിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകണമെന്നും സി.ജെ.പി. ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സമരത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കേസുകളിലും സമാന നടപടി വേണമെന്നും കേന്ദ്രം നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കണമെന്നും സിജെപി ആവർത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....