ജലവിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക്  ജലവിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ റാന്നി ഉതിമൂട് സ്വദേശി വിന്‍സെന്റ് (62)നാണ് പരിക്കേറ്റത്. മൈലപ്ര ഭാഗത്ത് നിന്നും കുമ്പഴയിലേക്ക് വരുമ്പോള്‍ ഇയാള്‍ സഞ്ചരിച്ച സ്കൂട്ടര്‍ റോഡില്‍ കുഴിയുള്ള ഭാഗത്ത് സ്ഥാപിച്ച ഡിവൈഡറില്‍ ഇടിക്കുകയും സ്കൂട്ടര്‍ കുഴിയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തില്‍ കൈക്കും കാലുകള്‍ക്കും പരിക്കേറ്റ വിന്‍സെന്റിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാസങ്ങളായി ഈ ഭാഗത്ത് പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിട്ട്. പൈപ്പ് പൊട്ടല്‍ പരിഹരിക്കാന്‍ രണ്ട് തവണ വാട്ടര്‍ അതോറിറ്റി ശ്രമിച്ചുവെങ്കിലും വീണ്ടും പഴയപടിയായി. നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഈ കുഴിയില്‍ വീണ് പരിക്കേറ്റിട്ടുണ്ട്. മഴപെയ്ത് റോഡില്‍ വെള്ളം നിറഞ്ഞാല്‍ കുഴി ആരുടേയും ശ്രദ്ധയില്‍പ്പെടുകയില്ല. പൈപ്പ് പൊട്ടല്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയതിൽ വിമർശനവുമായി...

0
കൊച്ചി: പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ...

ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടെ ചോദ്യ പേപ്പർ വാട്‌സ്ആപ്പിലൂടെ ചോർന്നു

0
ഭുവനേശ്വര്‍: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം...

പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയ ലീഗിൻ്റെ എംപി...

0
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ...

പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി കെഎം ഷാജി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി കെഎം...