കൊവിഡ്​ ബാധ​ ഭയന്ന് മൃതദേഹം ​ബന്ധുക്കള്‍ സ്വീകരിച്ചില്ല ; പോലീസുകാര്‍ സംസ്‌ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കൊവിഡ്​ ബാധിക്കുമെന്ന്​ ഭയന്ന്​ ബന്ധുക്കള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച മാനസികാസ്വസ്​ഥ്യമുള്ള യുവാവി​ന്റെ  മൃതദേഹം കര്‍ണാടക പോലീസ്​ സംസ്​കരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന്​ നാലുദിവസം​ മുമ്പ്​ മരിച്ച 44കാര​ന്റെ  അന്ത്യകര്‍മ്മങ്ങളാണ്​ മുന്ന്​ പോലീസുകാര്‍ ചേര്‍ന്ന്​ നിര്‍വഹിച്ചത്​.

വന്യമൃഗശല്യം ഏറെയുള്ള മൈസൂരുവിനടുത്ത്​ അതിര്‍ത്തി ജില്ലയായ ചാമരാജ്​ നഗറിലെ ഒരുഗ്രാമത്തിലാണ്​​ സംഭവം. പോസ്​റ്റ്​മോര്‍ട്ടം നടപടികള്‍ പുര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക്​ വിട്ടുകൊടുക്കാനൊരുങ്ങിയെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. പുരോഹിതന്റെ  അസാന്നിധ്യത്തില്‍ അസിസ്റ്റന്റ്  സബ്​ ഇന്‍സ്​പെക്​ടര്‍ മഡിഗൗഡയും രണ്ട്​ പോലീസുകാരും ചേര്‍ന്നാണ്​ പ്രദേശത്തെ ശ്​മശാനത്തില്‍ ഹൈന്ദവ ആചാരപ്രകാരം യുവാവി​ന്റെ  അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്​​. മൂവരും ചേര്‍ന്ന്​​ കു​ഴിമാടമൊരുക്കുകയും മാഡിഗൗഡ മൃതശരീരത്തിന്​ വെള്ളപുതപ്പിക്കുകയും മറവ്​ ചെയ്യുകയും ചെയ്​തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...