പണം നൽകണമെന്ന് പറഞ്ഞ് ബന്ധുക്കൾ തന്നെ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു ; ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ആക്രമണം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസ്സിൽ ബിനുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി. പിടിയിലായത് തിരുനെല്ലായി സ്വദേശി രവീന്ദ്രൻ. രവീന്ദ്രൻ്റെ ഫോണിൽ നിന്ന് തെളിവുകൾ ശേഖരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 28 ന് രാത്രിയാണ് സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വെച്ച് പണം നൽകാമെന്ന് പറഞ്ഞാണ് അക്രമി സംഘം ബിനുവിനെ വിളിച്ചു വരുത്തിയത്. പിന്നീട് അകത്തേത്തറയിൽ വെച്ച് 5 അംഗ സംഘം കാറിലെത്തി ബിനുവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് അതിക്രൂരമായി മർദിച്ചു ബിനുവിന് 15 ലക്ഷം രൂപ ലോട്ടറി അടിച്ചെന്നായിരുന്നു ആക്രമി സംഘത്തിന്റെ ധാരണ. ഈ പണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.

ബിനുവിൻറെ ഉടമസ്ഥതയിലുള്ള 5 കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. മെയ് 30 ന് തട്ടിക്കൊണ്ടുപോകൽ സംഘം പുറത്ത് പോയതൊടെ ബിനു സാഹസികമായി വീട്ടിൽ നിന്ന് ഇറങ്ങിയോടി ചാവടിയിൽ കമ്പനിയിലേക്ക് ഓടികയറിയ ബിനുവിനെ, നാട്ടുകാർ ചേർന്നാണ് പൊലീസിന്റെ സഹായത്തോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബിനുവിന് കാലിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. പ്രതികൾ ഇവരുടെ ബന്ധുക്കൾ തന്നെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...

കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം

0
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. ബസിന്റെ പിന്നിൽ...

സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി

0
ന്യൂഡൽഹി : ഡൽഹിയിലെ സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച്...